യുഡിഎഫ് ഇന്നലെ പുറത്തുവിട്ട മദ്യനയം വെള്ളിയാഴ്ച്ച ചേര്‍ന്ന സര്‍ക്കാരിന്റെ ഉന്നതതല യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ ബാറുകള്‍ പൂട്ടുമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നതെങ്കിലും, നിയമതടസ്സമില്ലാത്തതിനാല് ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഇന്നത്തെ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പുറമെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബാറുകള്‍ മാത്രമല്ല, വര്‍ഷംതോറും പൂട്ടുമെന്ന് പറഞ്ഞ പത്തുശതമാനം ബിവറേജസ് ഔട്ട്ലറ്റുകളും അടുത്ത ഒക്ടോബര്‍ രണ്ട് മുതല്‍ പൂട്ടും. 39 ബിവറേജസ് ഔട്ട്ലറ്റുകളാണ് ഈ വര്‍ഷം പൂട്ടുക. അതില്‍ അഞ്ചെണ്ണം കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന വില്പ്പനശാലകളായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി. എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കാനും പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. അതുപ്രകാരം, ഈ ഗാന്ധിജയന്തിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ച മുതല്‍ ഇത് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments