കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കന്‍ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 70 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമികമായ കണക്ക്. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വോട്ടെടുപ്പിന് മുന്‍പ് തന്നെ ദന്തേവാഡയില്‍ കുഴിബോംബ് പൊട്ടിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഉച്ചയ്ക്ക് തെലങ്കാന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ച് മാവോവാദികളെ വധിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
Comments