സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിൻവലിക്കണമെന്നും അടിയന്തര പ്രമേയം നോട്ടീസിന് അനുമതി തേടിക്കൊണ്ട് കെ സി ജോസഫ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Comments