പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം തവണ തന്നെ പരിഗണിക്കേണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നും മന്മോഹന് സിങ് ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തനിക്ക് ഇടവേള നല്‍കണമെന്നും അതിനുശേഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് മാര്‍ഗ നിര്‍ദേശം നല്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് വിളിച്ചുചേര്‍ത്തിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ജനുവരി 17 ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
Comments