ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ ഞെട്ടിച്ചതായാണ് സൂചന. പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടത്തൊനുള്ള ശ്രമങ്ങളില്‍ ആണ് യു.എസ് അധികൃതര്‍.
വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍,വിദേശകാര്യ-നീതിന്യായ വിഭാഗങ്ങള്‍ അന്വേഷണത്തില്‍ പങ്കാളികള്‍ ആവും. യഥാര്‍ഥ സംഭവം എന്താണെന്ന് ഈ സംഘം അന്വേഷിക്കും. ദേവയാനി സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് യു.എസ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍.
Comments