സ്കൂളില്‍നിന്ന് മടങ്ങുകയായിരുന്ന ഒമ്പതു വയസ്സുകാരി ബംഗളൂരു നഗരത്തില്‍ ബലാത്സംഗത്തിനിരയായി. ഇലക്ട്രോണിക് സിറ്റിയിലെ ബേഗൂരില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്നാം ക്ളാസില്‍ പഠിക്കുന്ന ബാലിക സ്കൂള്‍ വിട്ട് വരുമ്പോള്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ ഏഴ് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായി അഡീഷനല്‍ പൊലീസ് കമീഷണര്‍ കമാല്‍ പന്ത് പറഞ്ഞു.
അതിനിടെ, ബാലിക പട്ടാപ്പകല്‍ നഗരത്തില്‍ പീഡിപ്പിക്കപ്പെട്ടത് ബംഗളൂരുവിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധത്തിനിടയാക്കി. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമീഷന് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിതാ കമീഷന് ചെയര്പേഴ്സന് മമ്ത ശര്‍മ ആവശ്യപ്പെട്ടു.
Comments