ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയുടെ ഹരജി യു.എസ് കോടതി തള്ളി. വിസ തട്ടിപ്പു കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള തിയതി ജനുവരി 13ല്‍ നിന്ന് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേവയാനി ഫെഡറല്‍ ജഡ്ജി സാറ നെറ്റ്ബേണ്‍ മുമ്പാകെ അപേക്ഷ നല്‍കിയത്. ദേവയാനിക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള അവസാന തിയതിയായി നിശ്ചയിച്ചിരുന്നതും ജനുവരി 13ആണ്. ഹരജി തള്ളിയതോടെ ഈ ദിവസം തന്നെ അവര്‍ക്കെതിരില്‍ കുറ്റം ചുമത്തുമെന്ന് ഉറപ്പായി.
ദേവയാനിയുടെ അറസ്റ്റ് രേഖപ്പെടുത്തി 30 ദിവസങ്ങള്‍ക്കകം കുറ്റം ചുമത്തണമെന്ന് ജഡ്ജ് മൂന്നു പേജു വരുന്ന ഉത്തരവില്‍ പറയുന്നു. പ്രാഥമിക വാദം കേള്‍ക്കല്‍ നീട്ടിവെക്കുന്നതിലൂടെ പ്രതിക്ക് ആശ്വാസം അനുവദിച്ചുകൊടുക്കാനാവില്ലെന്നും ജഡ്ജ് പറഞ്ഞു.
Comments