ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന പ്രധാനമന്ത്രി മന്മോഹന് സിങിന്റെ പ്രസ്താവന ശരിയാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും നരേന്ദ്രമോഡി. എന്നാല്‍ ആ നാളുകള്‍ക്കായി നാല് മുതല്‍ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ ഇന്ത്യയില്‍ മാറ്റം ഉണ്ടാകും. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികള്‍ ഡോളറുകളും പൗണ്ടുകളും കൊണ്ടുവരുന്നവരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അവരെ അത്തരത്തില്‍ അളക്കരുത്. വളരെ വ്യത്യസ്തമായൊരു ജോലി സംസ്കാരമാണ് അവരുടേതെന്നും മോഡി പറഞ്ഞു.
Comments