നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരായ കേസ് അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് അച്ഛന് ഉത്തം ഖോബ്രഗഡെ. പ്രശ്നം പൂര്‍ണമായും അമേരിക്കയുടെ സൃഷ്ടിയാണെന്നും ഉത്തം ഘോബ്രഗഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാനാണ് ദേവയാനി പൊരുതിയതെന്നു അദ്ദേഹം പറഞ്ഞു.സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളും മകള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. ഈ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുമായിരുന്നില്ലെന്നും ഉത്തം ഖോബ്രഗഡെ പറഞ്ഞു.
Comments