രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആറ് സിറ്റിംഗ് എം.പിമാര്‍ക്കെതിരെ ശക്തമായ ജനവികാരം.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ മധുസൂധനന് മിസ്ത്രിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പായി സര്‍വ്വേ നടത്തിയത്. 54 നിരീക്ഷണ സംഘങ്ങളാണ് കോണ്‍ഗ്രസിന് വേണ്ടി സര്‍വ്വേ നടത്തിയത്.
കെ.പി.ധനപാലന് (ചാലക്കുടി), കെ.സി വേണുഗോപാല്‍(ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), പീതാംബരക്കുറുപ്പ്(കൊല്ലം) എന്നീ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എതിരാണ് ജനവികാരമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഒരു ഘടകകക്ഷി എംപിക്കും ജനവികാരം എതിരെന്ന് സര്‍വേ പറയുന്നു. കേരള കോണ്‍ഗ്രസ് എം.പിയായ ജോസ് കെ. മാണിക്ക് അനുകൂലമല്ല ജനവികാരമെന്നും സര്‍വ്വേ പറയുന്നു. മുസ്ലിംലീഗ് എം.പിമാര്‍ക്കു അനുകൂലമായ ഫലങ്ങളാണ് സര്‍വ്വേയിലുള്ളത്.
Comments