ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനധികൃതമായി അനുമതി നല്കിയ സംഭവത്തില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധു നൗഷാദിന്‍്റെ ഡ്രൈവര്‍ സുബൈറിന്റെ മൊഴിയെടുത്തു. കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് ഇയാളുടെ മൊഴിയെടുത്തത്.
കോഴിക്കോട് ബാലുശ്ശേരിയില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ ടി.പി നൗഷാദ് നല്കിയ പത്തുലക്ഷം രൂപ കോഴപ്പണമാണെന്ന് സുബൈര്‍ വിജിലന്‍സിന് മൊഴി നല്കി. ഭൂവുടമയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അക്കൗണ്ട് നമ്പറും വിശദാംശങ്ങളും സുബൈര്‍ വിജിലന്‍സിനു നല്കി.
Comments