കല്യാശേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഐ.ഒ.സിയുടെ പാചകവാതക ടാങ്കറാണ് മറിഞ്ഞത്. സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കത്തികൊണ്ടിരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുനിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അഗ്നിശമന സേന സ്ഥലത്തത്തെി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. ഫയര്‍ എഞ്ചിനിലൂടെ വെള്ളം പമ്പു ചെയ്ത് ടാങ്കര്‍ തണുപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
Comments