മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കോട്ടക്കലില്‍ വച്ച് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാലനെ ഹോംഗാര്‍ഡ് മുരളി മര്‍ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. പുലര്‍ച്ചെ മുതല്‍ ഡിപ്പോയില്‍ നിന്നു ഒരു ബസും പുറപ്പെട്ടിട്ടില്ല.
എന്നാല്‍ ഡ്രൈവര്‍ ഹോംഗാര്‍ഡിനെ മര്‍ദിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Comments