ഭ്രൂണഹത്യയെ കടുത്ത ഭാഷയില്‍ അപലപിച്ച് പോപ് ഫ്രാന്‍സിസ്. വലിച്ചെറിയല്‍ സംസ്കാരത്തിലെ ഏറ്റവും ഭീതിതമായ അനുഭവമായാണ് പോപ് ഇതിനെ വിശേഷിപ്പിച്ചത്. മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചന തന്നെ നടുക്കമുളവാക്കിയിരുന്നുവെന്നും പോപ് പറഞ്ഞു. കുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള തന്‍്റെ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ചത്.
ഭ്രൂണഹത്യയെ കുറിച്ച് ആലോചിക്കുന്നത് തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്. ലോകത്താകമാനം എത്ര കുഞ്ഞുങ്ങള്‍ ആണ് പുറംലോകത്തിന്റെ വെളിച്ചം കാണാതെ ഇതിന് ഇരകളാവുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭക്ഷണവും വസ്തുക്കളും മാത്രമല്ല നമ്മള് വലിച്ചെറിയുന്നത്. അതിനൊപ്പം കുഞ്ഞുങ്ങളെയും വലിച്ചെറിയുന്നു.
ആദ്യമായാണ് പോപ്പ് ഭ്രൂണഹത്യക്കെതിരെ രംഗത്തുവരുന്നത്. തന്‍്റെ മുന്ഗാമികളുടേതുപോലെ ഇതിനെതിരെ അദ്ദേഹം കര്‍ക്കശമായി നിലപാട് വ്യക്തമാക്കിയിരുന്നില്ല.
Comments