ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറൈനുകള്‍ വെടിവെച്ചുകൊന്ന കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു.
കേസിന്റെ നടപടിക്രമങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും യൂറോപ്യന്‍ യൂണിയന് വക്താവ് മജ കോസിജ്യാന്സിക് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് ഈ കേസിന് തീര്പ്പുണ്ടാക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള വാണിജ്യ കരാറുകള്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ ആന്റോണിയോ തിജാനി കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Comments