വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദിന്റെ വിമര്‍ശത്തിന് പിന്നാലെ ആര്.കെ. സിങ്ങിന് മറുപടിയുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള രംഗത്ത്. സര്‍വീസിലിരിക്കെ ഏതെങ്കിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ആ സമയത്ത് ഉന്നയിക്കണമായിരുന്നെന്ന് ജി.കെ. പിള്ള പറഞ്ഞു.
പല കേസുകളിലും വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് വിട്ടുവീഴ്ച്ച ചെയ്തെന്നും ഇത് പ്രതികള്‍ക്ക് അനുകൂലമായെന്നുമായിരുന്നു ആര്.കെ. സിങ്ങിന്റെ ആരോപണം.പ്രശ്നങ്ങള്‍ ഉചിതമായ തലത്തില്‍ ഉന്നയിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. മറിച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.
Comments