പശ്ചിമഘട്ട സംരക്ഷണത്തില്‍ വിദേശതാല്പര്യങ്ങളുണ്ടെന്ന തരത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേഷിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച സീറോ മലബാര്‍ സഭാ മാസിക ലെയിറ്റി വോയ്സ് ഖേദം പ്രകടിപ്പിച്ചു.ജയറാം രമേഷ് ഉപദേശക സമിതിയംഗമായിരുന്ന ട്രസ്റ്റിന് പശ്ചിമഘട്ട സംരക്ഷണത്തിനായി വിദേശ ഫണ്ട് ലഭിച്ചുവെന്നായിരുന്നു ആരോപണം. ആരോപണം വാസ്തവ വിരുദ്ധമാണെന്നും മാസിക മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.
Comments