സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം പന്ത്രണ്ടാക്കണമെന്നും സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ തല്ക്കാലം നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്കി.
സബ്സിഡി സിലിണ്ടറുകളുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു.സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആയി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് തത്ക്കാലം നടപ്പാക്കേണ്ടെന്നും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തില്ലെന്നും ആധാര്‍ കാര്‍ഡില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടായിരുന്നു പെട്രോളിയം മന്ത്രാലയം ഇതുവരെ.കോര്‍കമ്മിറ്റിയില്‍ എടുത്ത തീരുമാനം വൈകാതെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
Comments