നടന് ഫഹദ് ഫാസിലും യുവനടി നസ്റിയ നസീമും വിവാഹിതരാകുന്നു. ആഗസ്റ്റിലാണ് ഫഹദ് നസ്റിയ താര വിവാഹം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ അറിയിച്ചു. ഫഹദും നസ്റിയയും ഇപ്പോള്‍ ബംഗളൂരില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ സെറ്റിലാണ്. അജ്ഞലി മോനോന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്നുണ്ട്.
Comments