സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണങ്ങള്‍ തകരുന്നതാണ് ഇന്നത്തെ കോടതി വിധിയില്‍ വ്യക്തമാകുന്നതെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമെന്നും കൊലപാതകത്തില്‍ പര്‍ട്ടിക്ക് പങ്കില്ലെന്നും അന്ന് തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. അക്കാര്യം തന്നെയാണ് ഇന്നത്തെ വിധിയോടെ തെളിഞ്ഞതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് ഉത്തരവാദികളെ പിടികൂടിയപ്പോള്‍ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നും വ്യക്തിപരമാണെന്നും അന്നത്തെ ഡി.ജി.പി പ്രസ്താവിച്ചിരുന്നു. ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് അന്വേഷണം അവസാനിച്ചിട്ടില്ല എന്നായിരുന്നു. അത് പാര്‍ട്ടിയെ കുടുക്കുന്നതിന് വേണ്ടിയായിരുന്നു. മോഹനന് മാസ്റ്ററെ മുന്‍ നിര്‍ത്തിയാണ് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മോഹനനടക്കം 24 പേരെ വെറുതെ വിട്ട നടപടിയോടെ പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയാണ് തര്ന്നതെന്നും പിണറായി പറഞ്ഞു.
Comments