പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ലോക്പാല്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിനിടെ നിയമവ്യവസ്ഥകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്ത്. വിവിധ വ്യവസ്ഥകളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സര്‍ക്കാറിന് അഞ്ചു പേജ് വരുന്ന കത്തയച്ചു. അഴിമതിക്കേസുകളിലോ തെളിവുകളില്‍ കൃത്രിമം കാണിച്ചുവെന്നതിനോ ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്നു കണ്ടാല്‍ സി.ബി.ഐക്ക് ഒന്നാകെ അധികാരങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്നാണ് രഞ്ജിത് സിന്‍ഹ വാദിക്കുന്നത്. ഒരാളുടെ തെറ്റിന് അന്വേഷണ ഏജന്‍സി പൊതുവായി ഉത്തരവാദിത്തം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ് ഇതുവഴി ഉണ്ടാകുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Comments