ഇടുക്കി അടക്കമുള്ള രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ ഇടുക്കി എം.പി പി.ടി തോമസ്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ സീറ്റു തട്ടിയെടുക്കരുത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല. കേരള കോണ്‍ഗ്രസ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടത് മുന്നണി മര്യാദയ്ക്കു നിരക്കാത്ത തരത്തിലാണെന്നും പി.ടി. തോമസ് പറഞ്ഞു.
Comments