കോഴിക്കോട്: രാഷ്ട്രീയഫാസിസത്തിനും അഴിമതിക്കുമെതിരെ ആര്.എം.പി. നേതാവ് കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് .വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും തീരുമാനിച്ചതായിപാര്ട്ടി ജനറല്‍സെക്രട്ടറി എന്‍. വേണു അറിയിച്ചു .കാസര്‍കോട്ടുനിന്നാരംഭിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും.സി.പി.എം. നേതാവ് സി. ഭാസ്കരനെതിരെ രമ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വേണു അറിയിച്ചു. കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം.
Comments