സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ അലിഗഢ് മുസ്ലിം സര്‍വകലാശാല സന്ദര്‍ശനം റദ്ദാക്കി. മുലായത്തിന്റെ സന്ദര്‍ശനത്തിനെതിരെ സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കിയത്.
സര് സയ്യിദ് മുഹമ്മദ് മൂവ്മെന്‍്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കാമ്പസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് മുലായത്തിനെ ക്ഷണിച്ചിരുന്നത്. സെമിനാറില്‍ ചൊവ്വാഴ്ച സംബന്ധിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം അധ്യാപകര്‍ രണ്ടുദിവസമായി നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മുലായം സിങ് സന്ദര്‍ശനം മാറ്റിയത്. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് വിശദീകരണം ലഭിച്ചിട്ടില്ല.
മുസാഫര്‍ നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത നിലപാടില്‍ കാമ്പസില്‍ വന്‍തോതിലുള്ള പ്രതിഷേധം നടന്നിരുന്നു.
Comments