ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി അധ്യക്ഷയായി നിയോഗിച്ച ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി.ഇന്ദിര ചുമതലയേറ്റു. ജില്ലാ ജഡ്ജിയെയാണ് ഭരണസമിതി ചെയര്‍മാനായി കോടതി നിര്‍ദ്ദേശിച്ചത്. ജില്ലാ കോടതിയില്‍നിന്നും ഉത്തരവ് വാങ്ങിയശേഷം വെള്ളിയാഴ്ച വൈകിട്ട് കെ.പി. ഇന്ദിര കുടുംബസമേതം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയോഗിച്ചിട്ടുള്ള കെ.എന്‍.സതീഷ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ആന്ധ്രാപ്രദേശിലാണ്. മേയ് എഴാം തീയതിയാണ് അന്ധ്രയില്‍ തിരഞ്ഞെടുപ്പ്. ഇതു കഴിഞ്ഞേ സതീഷ് ചുമതലയേല്ക്കാനെത്തൂ.
നിലവിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന് നായര്‍ അവധി അപേക്ഷ നല്‍കും. നാലുമാസത്തേക്ക് പ്രധാന രണ്ട് ഉദ്യോഗസ്ഥരോട് അവധിയെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന് നായര്‍ രാജകുടുംബത്തിന് രാജിക്കത്ത് നല്കി.
Comments