ആലപ്പുഴ: സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ ഭരണം ആശാസ്യമല്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യലഭ്യത കുറയ്ക്കാന്‍ ബീവറേജസ് ഒൗട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ജസ്റ്റിസ് രാജേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Comments