പത്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ മിത്രനികേതന്‍ വിശ്വനാഥന്‍ (84) അന്തരിച്ചു. തിരുവനന്തപുരം വെള്ളനാട് മിത്രനികേതന്‍ ഡയറക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ ഗ്രാമീണ പുനരുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനായാണ് മിത്രനികേതന്‍. മിത്രനികേതന്‍റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് വെള്ളനാട് നടക്കും.
Comments