സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച സ്ഥലംമാറ്റിയത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലംമാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന് കമ്മിറ്റി വ്യാഴാഴ്ച യോഗംചേരാനിരിക്കേയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് താല്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു ഉത്തരവിട്ടിരിക്കുന്നത്. കേരളത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമുണ്ട്.
Comments