തെലുങ്കു ചലച്ചിത്ര നടന് ഉദയ് കിരണ്‍(33) മരിച്ച നിലയില്‍. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. അയല്‍വാസികള്‍ എത്തി അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
2000ല്‍ ചിത്രം എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ പ്രവേശം. ഇതുവരെ 21 സിനിമകളില്‍ അഭിനയിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊയ് എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും പ്രവേശിച്ചു. മൂന്നു തമിഴ് സിനിമകളില്‍ അഭിനയിച്ചു. 2012 ഒക്ടോബര്‍ 24ന് ആണ് കാമുകി വിഷിതയെ ഉദയകിരണ്‍ വിവാഹം ചെയ്യത്.
അടുത്തകാലത്തായി ഉദയ് അഭിനയിച്ച സിനിമകളെല്ലാം കനത്ത പരാജയമായിരുന്നു. നുവ്വു നേനു, നീക്കു നേനു നാക്കു നുവ്വു, ലവ് ടു ഡേ, ശ്രീറാം, ഹോളി, നീ സ്നേഹം, ജോഡി നമ്പര്‍ തുടങ്ങിയവയാണു പ്രധാന സിനിമകള്‍.
Comments