വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. കേരള ഹൈക്കോടതി ജഡ്ജിയായി പരിഗണിച്ച അഭിഭാഷകനായിരുന്ന സി.കെ. അബ്ദുല്‍ റഹീമിനെതിരെ സാമുഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ നന്ദകുമാര്‍ വ്യാജപരാതി അയച്ചുവെന്നാണ് കേസ്. റഹീമിന് ദാവൂദ് ഇബ്രാഹിമുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.
Comments