ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് യെമന്‍ തീരത്ത് മുങ്ങി 42 മരിച്ചു. യെമന്റെ തെക്കന്‍ ഷാബ്വാപ്രവിശ്യക്ക് സമീപം ബിര്‍ അലി തീരത്താണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ബോട്ടില്‍ നിന്ന് മുപ്പത് പേരെ രക്ഷപ്പെടുത്തി.
42 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തതായി യെമനി തീരദേശ സേന അറിയിച്ചു. മരിച്ചവരില്‍ അധികവും സൊമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്.
ചെറിയ ബോട്ടില്‍ അനുവദീയമായതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായതെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.
Comments