You are Here : Home / News Plus

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും നികുതി കൂട്ടി

Text Size  

Story Dated: Thursday, September 25, 2014 03:56 hrs UTC

വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കുമുള്ള ഒറ്റത്തവണ റവന്യു കെട്ടിടനികുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഡംബര കാറുകളുടെ നികുതിയും കൂട്ടി. ഈ രണ്ട് വിഭാഗങ്ങളിലുമായി 260 കോടി രൂപയുടെ അധികനികുതി സമാഹരണമാണ് ലക്ഷ്യമിടുന്നത്. വീട് നിര്‍മിക്കുകയോ ഫ്ലാറ്റ് വാങ്ങുകയോ ചെയ്തശേഷം ഒറ്റത്തവണയായി റവന്യുവകുപ്പില്‍ അടയ്‌ക്കേണ്ട നികുതിയിലാണ് വര്‍ധന വരുത്തുന്നത്.

278.74 മുതല്‍ 350 വരെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് 5000 രൂപ കെട്ടിടനികുതി ഈടാക്കും. 350 ചതുരശ്ര മീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള വീടുകള്‍ക്കും 185 ചതുരശ്ര മീറ്ററിന് മുകളിലുള്ള ഫ്ലാറ്റുകള്‍ക്കും സ്ലാബ് റേറ്റ് സമ്പ്രദായം കൊണ്ടുവരും.
350 മുതല്‍ 400 വരെ ചതുരശ്ര മീറ്റര്‍ വീടുകള്‍ക്ക് പഞ്ചായത്തില്‍ 6000 രൂപയും മുനിസിപ്പാലിറ്റികളില്‍ 7000 രൂപയും കോര്‍പ്പറേഷനുകളില്‍ 8000 രൂപയുമായിരിക്കും നിരക്ക്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.