ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാല തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കത്തുനല്‍കി. കോണ്‍ഗ്രസ്, സി പി എം, സി പി ഐ എന്നീ പാര്‍ട്ടികളാണ് ഔദ്യോഗിക ലെറ്റര്‍പാഡില്‍ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്. മദ്യവില്‍പ്പനശാല പൂട്ടിയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ ഔട്ട്‌ലെറ്റ് തുറക്കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ പൂട്ടിയ 39 മദ്യവില്‍പ്പനശാലകളില്‍ ഒന്നാണ് വെള്ളത്തൂവലിലേത്.
Comments