You are Here : Home / News Plus

ജയലളിതക്ക് ജാമ്യം

Text Size  

Story Dated: Friday, October 17, 2014 07:21 hrs UTC

അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതക്ക് ജാമ്യം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നാലു വര്‍ഷം തടവുശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച ബംഗളൂരു പ്രത്യേക കോടതി വിധി സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തു.

ജാമ്യം തേടി ജയലളിത സമര്‍പ്പിച്ച അപ്പീലില്‍ ആറു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പിക്കണമെന്നും കര്‍ണാടക ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങളും വയസും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ജയലളിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ കോടതിയില്‍ വാദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.