വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. ഇവരില്‍ ഒരാള്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന് (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Comments