അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്കറിന്റെ അച്ഛന് സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം. ഡ്രൈവര്‍ അര്ജുന് രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ബാലഭാസ്കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു അച്ഛന്റെ പരാതിയിലെ ആരോപണം. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘത്തെയും ഇതിനായി നിയോഗിച്ചിരുന്നു.
Comments