ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്ത യു.എസ് അധികൃതര്‍ക്ക് തെറ്റുസംഭവിച്ചതായി അഭിഭാഷകന്. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മനസ്സിലാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതായും അഭിഭാഷകന് ഡാനിയല്‍ അര്‍ഷാക് പറഞ്ഞു. ദേവയാനിയും വീട്ടുജോലിക്കാരിയും തമ്മിലുള്ള കരാര്‍ പ്രകാരം 1560 ഡോളറാണ് ശമ്പളമായി അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ദേവയാനിയുടെ അടിസ്ഥാനശമ്പളമായ 4500 ഡോളര്‍ എന്നത് വീട്ടുജോലിക്കാരിയുടെ പ്രതീക്ഷിത ശമ്പളമായാണ് ഉദ്യോഗസ്ഥന് ധരിച്ചത്- അഭിഭാഷകന് പറഞ്ഞു
Comments