ബംഗ്ളാദേശിലെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും സുരക്ഷാ സൈനികരും തമ്മില്‍ തലസ്ഥാനത്ത് ഏറ്റുമുട്ടി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു വിദ്യാര്‍ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പ്രക്ഷോഭകരും പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന് മുസമ്മില്‍ ഹഖ് പറഞ്ഞു. 21കാരനായ ഇയാള്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനാണ്.
Comments