You are Here : Home / News Plus

ആലപ്പുഴയില്‍ നടന്ന റോഡപകടത്തില്‍ ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു

Text Size  

Story Dated: Thursday, October 16, 2014 07:54 hrs UTC

ആലപ്പുഴയില്‍ നടന്ന റോഡപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രാവിലെ പത്തരയോടെ ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ സ്കൂട്ടര്‍ അപകടത്തിലാണ് ഒന്നരവയസുകാരി മരിച്ചത്. പഴവീട് മാടത്തുമഠത്തില്‍ രാജ്കുമാര്‍ -രാജശ്രീ ദമ്പതികളുടെ മകള്‍ രാജേന്ദു(ഒന്നര) യാണ് മരിച്ചത്.
കുട്ടിയുടെ മുത്തശ്ശന്‍ രാജു ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന കുഞ്ഞ് കെ.എസ്.ആര്‍.ടി.സി വേണാട് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ ബസിന്‍റെ ഡോറു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം നന്നതെന്ന് സംശയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.