You are Here : Home / News Plus

മദ്യനയം: കോടതിവിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി കെ.ബാബു

Text Size  

Story Dated: Friday, October 31, 2014 07:29 hrs UTC

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് വകുപ്പ്മന്ത്രി കെ.ബാബു. ഇപ്പോള്‍ അടച്ചുപൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ബാറുകള്‍ തെളിവു ഹാജരാക്കി ലൈന്‍സ് ആവശ്യപ്പെട്ടുവന്നാല്‍ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതുപോലെ മറ്റ് ഹോട്ടലുകള്‍ ഫോര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ആവശ്യപ്പെട്ടു വന്നാല്‍ അവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടിവരുമോ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. അതുപോലെ ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. ഇതു സംബന്ധിച്ച് യു.ഡി.എഫിലും വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്-മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ക്ലബുകളിലെ മദ്യവില്‍പ്പന തത്കാലം തുടരുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.