You are Here : Home / News Plus

മഹാരാഷ്ട്ര: സത്യപ്രതിജ്ഞ ചടങ്ങിന് ഉദ്ദവ് താക്കറെ എത്തും

Text Size  

Story Dated: Friday, October 31, 2014 10:34 hrs UTC

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചടങ്ങിന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഉദ്ദവ് ചടങ്ങിനെത്തുന്നത്. വൈകിട്ട് നാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ശിവസേനയില്‍ നിന്നു മന്ത്രിമാരുണ്ടാകില്ലെന്ന ബിജെപിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നു സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാന്‍ ശിവസേന നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് അമിത് ഷാ നേരിട്ട് ഉദ്ദവിനെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചതോടെയാണ് മഞ്ഞുരുകിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.