വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വെക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. സമരക്കാരിൽ നാലുപേരുടെ പിന്തുണ ഉള്ളത് എൻഎസ്എസ്സിന് മാത്രമെന്നും ജി സുധാകരൻ പറഞ്ഞു. രാജകൊട്ടാരത്തിൽ ഉള്ളവരെ നാട്ടുകാർ കാണുന്നത് ഇതുപോലുള്ള അവസരത്തിൽ മാത്രമാണ്. കോൺഗ്രെസ്സുകാർ രാജ വാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. സർക്കാർ നിലപാടിനെ പിന്തുണച്ച എസ്എൻഡിപി യുടെ നിലപാട് നല്ലതിനാണെന്നും സുധാകരൻ പറഞ്ഞു.
Comments