അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ശിഷ്യ ഉന്നയിച്ച ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആശ്രമത്തില്‍ ആശ്രമത്തിന്്റേതല്ലാത്ത രീതികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള രക്ഷാമാര്ച്ചിന്്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകുയായിരുന്നു അദ്ദേഹം.
അമൃതാനന്ദമയി മഠത്തില്‍ നടന്നു എന്ന് പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ആശ്രമത്തിന് പുറത്തുള്ള ഒരാളല്ല. വര്‍ഷങ്ങളോളം ആശ്രമത്തില്‍ താമസിച്ച വ്യക്തിയാണ്. ആശ്രമങ്ങളില്‍ നടക്കുന്നതെന്തെന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments