ആലപ്പുഴ: മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് എസ്.എന്‍ .ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്യന്മാരെ ചവിട്ടിത്താഴ്ത്തുന്നത് എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശീലമാണ്.താന്‍ ആരോ ആണെന്ന് തോന്നലാണ് സുകുമാരന്‍ നായര്‍ക്ക്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ . എസ്. എസിന്റെ സമ്മര്‍ദതന്ത്രമാണിത്. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ ശുനകനോ അതേ ശുംഭനോ എന്ന പഴയ ചലച്ചിത്രഗാനമാണ് ഓര്‍മ സുകുമാരന്‍ നായരുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ വരുന്നത്. സുധീരന്‍ പെരുന്നയില്‍ പോകുരുതായിരുന്നു.
Comments