പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശമായി ഏറ്റെടുത്ത രണ്ട് ഹെക്ടറില്‍ താഴെയുള്ള ഭൂമി തിരിച്ചു നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയൊ ചെയ്യും. ആദിവാസി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് അവരുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments