ഐ.പി.എല്‍ വാതുവെപ്പ് കേസിന്റെ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന് സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി. കേസില്‍ കോടതി നിര്‍ദേശിച്ച മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്റെ മരുമകന് മെയ്യപ്പന് പ്രതിയാണെന്ന് കണ്ടത്തെിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് നിര്‍ദേശിച്ചത്.
കേസില്‍ ബി.സി.സി.ഐ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബി.സി.സി.ഐ തയാറാണോയെന്നും കോടതി ആരാഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Comments