ആഫ്രിക്കന്‍ സ്വദേശികളുടെ താമസസ്ഥലത്ത് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്കി. കമ്മീഷന്റെ നടപടി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹ്സാദ് പൂണവാലയാണ് സോമനാഥ് ഭാരതിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സോമനാഥ് ഭാരതിയുടെ റെയ്ഡിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പുതിയ ഉത്തരവ്.
Comments