You are Here : Home / News Plus

ആര്‍ക്കൊക്കെ പണം കൊടുത്തുവെന്ന് ബാര്‍ ഉടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സ്സൈസ് മന്ത്രി

Text Size  

Story Dated: Friday, November 07, 2014 07:34 hrs UTC

ആര്‍ക്കൊക്കെ തങ്ങള്‍ പണം കൊടുത്തുവെന്ന് ബാര്‍ ഉടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സ്സൈസ് മന്ത്രി കെ.ബാബു. രാഷ്ട്രീയക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ കൊടുത്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുകയാണ് വേണ്ടത്. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല. കെ.എം മാണിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാബു പറഞ്ഞു. ആരോപണം ഉന്നയിച്ച ബിജുവിനെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ചോദ്യത്തിന് അത് പരിശോധിക്കുകയാണെന്ന് മന്ത്രി ഒഴിഞ്ഞുമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.