You are Here : Home / News Plus

എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്കൊപ്പം ^ഉഴവൂര്‍ വിജയന്‍

Text Size  

Story Dated: Wednesday, November 12, 2014 06:15 hrs UTC

എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്‍്റ് ഉഴവൂര്‍ വിജയന്‍. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുമെന്ന് വ്യാമോഹം മാത്രമാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ നിലപാടില്‍ കേരളഘടകത്തിന്‍്റെ ആശങ്ക കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തിലാണ് അവിടെ പാര്‍ട്ടി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ പങ്കെടുക്കാതിരുന്നത് അദ്ദേഹം കുവൈറ്റിലായത് കൊണ്ടാണെന്നും ഉഴവൂര്‍ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.