You are Here : Home / News Plus

കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Text Size  

Story Dated: Wednesday, November 12, 2014 06:17 hrs UTC

കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാവൂര്‍ കല്‍പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മുക്കം ഗോതമ്പുറോഡ് സ്വദേശി ബസ്മല്‍(22) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. മാവൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പന്തീരങ്കാവ് ഭാഗത്തേക്കുള്ള സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ബസ്മലിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രിയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.